അജിയ്ക്ക് ബുദ്ധി സ്ഥിരതയില്ല
ഹരീഷ് പാലാ അജിയ്ക്ക് ബുദ്ധി സ്ഥിരതയില്ല എന്നു ഞാന്‍ പറഞ്ഞതല്ല. നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞതാണ്. ഗ്രാമീണര്‍ അങ്ങനെയാണ്. കൃഷിയും മറ്റുമൊക്കെയായി ജീവിക്കുന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പറഞ്ഞു ചിരിക്കാന്‍ എന്തെങ്കിലുമൊക്കെ വേണം. പാടത്തൊക്കെ പണിയെടുക്കുമ്പോള്‍ മടുക്കും. അപ്പോള്‍ വരമ്പില്‍ വന്നിരുന്ന് പറയാന്‍ കഥകള്‍ വേണമത്രേ. അതിനാണ് അജിയെ ബുദ്ധി സ്ഥിരതയില്ലാത്തവനാക്കിയത്. അല്പം കാര്യമില്ലാതില്ല. അജി ജനിച്ചത് ദാരിദ്രനായാണ്. കൂലിപ്പണിക്ക് പോകുന്ന അച്ഛന്റെയും ബുദ്ധിമാന്ദ്യം സംഭവിച്ച അമ്മയുടെയും മൂത്ത പുത്രനായിട്ടാണ് അജിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ വളരെ വികൃതിയായിരുന്നു അജി. അത് പിന്നെ ആല്‍ബര്‍ട്ട് ഐന്‍സ്ടിനും വളരെ വികൃതിയായിരുന്നു ചെറുപ്പത്തില്‍. അപ്പൊ അതല്ല കാര്യം. വളര്‍ന്നു വലുതായിട്ടും ആ വികൃതി അങ്ങനെ തന്നെ വളര്‍ന്നു വന്നു. അയല്ക്കാര്ക്കൊക്കെ ഒരു ശല്യമായിത്തന്നെ അജി വളര്‍ന്നു. ഒരിക്കല്‍ സ്വന്തം അച്ഛന് തന്നെ വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കിയപ്പോഴാണ് അജിക്ക് ആദ്യമായി വിശന്നതും ജോലി ചെയ്ത് വിശപ്പകറ്റണമെന്ന് തോന്നിയതും. ആരുടെയൊക്കെയോ സഹായത്തോടെ ചില കൂലിപ്പണികള്‍ ചെയ്തു ...
Comments
Post a Comment