'LES MISERABLES'- ഒരവലോകനം
'LES MISERABLES'- ഒരവലോകനം ഇന്നാണ് (20th May 2013) 'LES MISERABLES' എന്ന ഐതിഹാസിക സിനിമ കാണാൻ സാധിച്ചത്. വിക്ടർ ഹ്യൂഗോ എന്ന വിശ്വ വിഖ്യാത എഴുത്തുകാരന്റെ master piece നോവലായ 'ലാമിറാബലെ' ആണ് ഇംഗ്ലീഷിൽ 'LES MISERABLES' എന്ന് അറിയപ്പെടുന്നത്. മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ നോവലിന്റെ പേര് 'പാവങ്ങൾ' എന്നാണ്. ഞാൻ സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന കാലത്താണ് മലയാളത്തിലുള്ള പാവങ്ങൾ വായിക്കാൻ അവസരം ലഭിച്ചത്. നവോദയാ സ്കൂളിൽ ഓരോ അവധിക്കാലത്തും കുട്ടികൾക്ക് ഓരോ വിഷയത്തിനും പ്രോജക്ടുകൾ തയ്യാറാക്കി കൊണ്ട് വരാൻ പറഞ്ഞു വിടാറുണ്ട്. ഇപ്പോൾ അങ്ങനെയുണ്ടോ എന്നറിയില്ല. അങ്ങനെ എട്ടാം ക്ലാസ്സിലോ ഒൻപതിലോ എന്നോര്മ്മയില്ല, എനിക്ക് ലഭിച്ച assignment ആയിരുന്നു, പാവങ്ങൾ എന്ന നോവലിന്റെ സംഗ്രഹം തയ്യാറാക്കുക എന്നത്. കളിച്ചുല്ലസിച്ച് നടക്കേണ്ട അവധിക്കാലം മുഴുവൻ ഇതുപോലുള്ള പ്രോജക്ടുകൾ തയ്യാറാക്കി സമയം ചെലവഴിക്കാനായിരുന്നു ഞങ്ങളുടെ വിധി. അതിനു സാറുമ്മാരോട് ചിലപ്പോൾ വല്ലാത്ത ദേഷ്യം തോന്നിയിട്ടുണ്ട്. പക്ഷെ പിൽക്കാലത്ത് അതിന്റെ സകല നല്ല വശങ്ങളും തിരിച്ചറിയാനും സാധിച്ചിട്ടു...